കൊറോണ കാലത്ത് മറ്റെല്ലാ പെന്‍ഷനുകളും കൃത്യമായി നല്‍കിയപ്പോള്‍ അരിവാള്‍ രോഗികളെ സര്‍ക്കാര്‍ അവഗണിച്ചതായ് ആക്ഷേപം.9 മാസമായി പെന്‍ഷനില്ല,ദുരിതത്തിലായി സിക്കിള്‍സെല്‍ രോഗികള്‍. ഇവര്‍ക്കുള്ള പെന്‍ഷന്‍ ഉടന്‍ അനുവദിക്കണമെന്ന് ഡബ്ല്യു.സി.എസ്.എസ്. രക്ഷാധികാരി കണ്ണി വട്ടം കേശവന്‍ ചെട്ടി ആവശ്യപ്പെട്ടു.ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് വലിയ ആശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ നല്‍കാനുള്ള നടപടി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു
വയനാട്ടില്‍ ഗോത്ര വിഭാഗങ്ങള്‍ ഒഴികെ മുന്നൂറോളം രോഗികള്‍ ഉള്ളതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെട്ടി വിഭാഗങ്ങളിലാണ് ഈ വിഭാഗത്തില്‍ ഇരുന്നൂറോളം രോഗികളുണ്ട് കൊറോണ കാലത്ത്ഏറ്റവും പ്രതിസന്ധി നേരിട്ട രോഗികളാണ് ഇവര്‍ കഴിഞ്ഞ ഒമ്പത് മാസമായി ഇവര്‍ക്ക്‌പെന്‍ഷന്‍ ലഭിച്ചിട്ടില്ല മറ്റെല്ലാ പെന്‍ഷനുകളും യഥാസമയം വിതരണം ചെയ്ത സര്‍ക്കാര്‍ ഈ വിഭാഗത്തെ അവഗണിച്ചതായി വയനാട് ചെട്ടി സര്‍വീസ് സൊസൈറ്റി രക്ഷാധികാരി കണ്ണി വട്ടം കേശവന്‍കുട്ടി പറഞ്ഞു. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇവരെ അധികൃതര്‍ കാണാതെ പോകരുത് ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് വലിയ ആശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ നല്‍കാനുള്ള നടപടി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു