ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ ഭാഗമായി മുനിസിപ്പല്‍ പരിധിയിലെ എട്ട്ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പുതുക്കി പണിയുന്നു. കല്‍പ്പറ്റ നഗര വികസനത്തിനൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും മോടികൂട്ടണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി.
ഉപയോഗ ശൂന്യമായി കിടക്കുന്നവയും ദ്രവിച്ച് നിലം പൊത്താറായവയുമായ ബസ് കേന്ദ്രങ്ങളാണ് നവീകരിക്കുന്നത്.
കൈനാട്ടി ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് നഗരസഭ നേരിട്ടുപണിതിരിക്കുന്നത്. ശേഷിക്കുന്ന ഏഴെണ്ണവും സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് നിര്‍മ്മിക്കുന്നത്.
കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍പരിസരത്തെ ഇരുവശത്തുമുള്ള രണ്ട് വെയിറ്റിംഗ് ഷെഡുകളും പുതുക്കിപണിയും. കോടതി സമുച്ചയത്തിന് സമീപമുള്ള നിലവിലുള്ള പഴകിയ ഷെഡ്‌പൊളിച്ച് മാറ്റി പുതുതായി നിര്‍മ്മാണം തുടങ്ങി കഴിഞ്ഞു. സിവില്‍ സ്റ്റേഷന്‍എതിര്‍വശത്തുള്ള ഷെഡ് മാറ്റി അടുത്തത് ഉടനെ പൂര്‍ത്തിയാക്കും. എച്ച്.ഐ.എം.യു.പി.സ്‌കൂള്‍, കനറാ ബാങ്ക്, പോലീസ് സ്റ്റേഷന്‍ എന്നീസ്ഥാപനങ്ങളുടെ സമീപമുള്ള പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഉടനെപുതുക്കി പണിയും. കൈനാട്ടി ജനറല്‍ ആശുപത്രിക്ക് സമീപം നഗരസഭ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഫെബ്രുവരി 10 ന് പൊതുജനങ്ങള്‍ക്കായി തുറന്ന്‌കൊടുക്കുമെന്നും, ഇതോടെ കൈനാട്ടിയിലെ വാഹന തിരക്കും ഗതാഗത തടസ്സവുംകുറക്കാനാവുമെന്നും കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.