ആഫ്രിക്കന്‍ പന്നിപ്പന്നി :കര്‍ഷകരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത് – കെ.സി.വൈ.എം

0

വയനാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ആശങ്കകള്‍ ബന്ധപ്പെട്ട അധികൃതര്‍ കാണാതിരിക്കരുതെന്ന്് കെ.സി.വൈ.എം മാനന്തവാടി രൂപത. ജില്ലയില്‍ പന്നി കൃഷി ജീവിതമാര്‍ഗ്ഗമായി കണ്ട് ചെയ്തിരുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വലിയൊരു പ്രതിസന്ധിയാണ് ഈ രോഗബാധ സൃഷ്ടിച്ചിരിക്കുന്നത്, രോഗം ബാധിക്കില്ലെങ്കില്‍ പോലും രോഗവാഹകരാകാനുള്ള സാധ്യത മനുഷ്യനില്‍ ഏറെയാണ്.ഫാമിലുള്ള പന്നികളെ കൊന്നൊടുക്കുന്നത് ഭീമമായ സാമ്പത്തിക പരാധീനതയിലേക്ക് വഴിതെളിക്കും.രോഗം ബാധിക്കാത്ത ഫാമുകളിലെ പന്നികളെ കൂട്ടമായി കൊന്നൊടുക്കുന്ന നടപടി സംശയം ജനിപ്പിക്കുന്നതാണെന്നും, വ്യക്തമായ സാമ്പിള്‍ പരിശോധനയ്ക്ക് ശേഷം വേണ്ട നടപടികള്‍ സ്വീകരികുകയും, ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക സമാശ്വാസ പാക്കേജുകള്‍ അനുവദിക്കുകയും ചെയ്യണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ടിബിന്‍ പാറക്കല്‍ അഭിപ്രായപ്പെട്ടു. കാലതാമസം കൂടാതെ ഉടമകള്‍ക്ക് പര്യാപ്തമായൊരു തുക നഷ്ടപരിഹാരമായി നല്‍കണമെന്നും ഇല്ലാത്തപക്ഷം മുന്‍ വര്‍ഷങ്ങളില്‍ നടന്നതുപോലെ കടക്കണിയിലേക്കും ആത്മഹത്യയ്ക്കും കര്‍ഷകസമൂഹം എത്തുമെന്നും, കൃത്യമായ നടപടി സ്വീകരികാതിരുനാല്‍ ശക്തമായ തിരിച്ചടി സര്‍ക്കാര്‍ സഹിക്കേണ്ടി വരുമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി.കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് നയന മുണ്ടയ്ക്കാതടത്തില്‍, ജനറല്‍ സെക്രട്ടറി ഡെറിന്‍ കൊട്ടാരത്തില്‍, സെക്രട്ടറിമാരായ അമല്‍ഡ തുപ്പുംകര, ലിബിന്‍ മേപ്പുറത്ത്, കോര്‍ഡിനേറ്റര്‍ ബ്രാവോ പുത്തന്‍പറമ്പില്‍ , ട്രഷറര്‍ അനില്‍ അമ്പലത്തില്‍ഡയറക്ടര്‍ ഫാ.അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍ , സിസ്റ്റര്‍ സാലി ആന്‍സ് സിഎംസി എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!