കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ കര്‍ഷകര്‍ സൗത്ത് വയനാട് ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് നടത്തി. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നും ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
പ്രസിഡന്റ് ടി ബി സുരേഷ് അധ്യക്ഷനായി. സി കെ ശിവരാമന്‍, കെ എം വര്‍ക്കി, ബേബി വര്‍ഗീസ്, ജസ്റ്റിന്‍ ബേബി, ടി പി സ്‌കറിയ, പി കെ സൈനബ, പി സുരേഷ് എന്നിവര്‍ സംസാരിച്ചു.വന്യജീവി പ്രശ്നത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിഷേധ നിലപാട് പുനഃപരിശോധിക്കുക, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുക, വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ കൂടുതല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക, വന്യജീവി ശല്യം തടയാന്‍ കേന്ദ്രം ഫലപ്രദമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രക്ഷോഭം.