മധ്യവയസ്‌കനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
തൊണ്ടര്‍നാട് പൊലീസ് മര്‍ദ്ദിച്ചതായി മധ്യവയസ്‌കന്റെ പരാതി. കല്ലോടി പുതുശേരി അലക്‌സാണ്ടര്‍ (45) ആണ് പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. എന്നാല്‍ പരാതി അടിസ്ഥാനരഹിതമെന്നാണ് പൊലീസിന്റെ വാദം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്.
അലക്‌സാണ്ടറെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. ബുള്ളറ്റ് സംബന്ധിച്ച കേസില്‍, വാഹനം സ്റ്റേഷനില്‍ കൊണ്ടു വെക്കാന്‍ പോയ സമയത്താണ് തന്നെ മര്‍ദ്ദിച്ചതെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു. അതേസമയം മര്‍ദ്ദിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും കേസില്‍ ഒരു ബന്ധവുമില്ലാത്ത ആളാണ് അലക്‌സാണ്ടര്‍ എന്നും തൊണ്ടര്‍നാട് പൊലീസ് പറഞ്ഞു.