സിന്ധുവിന്റെ ആത്മഹത്യ : പ്രതിഷേധം ശക്തമാകുന്നു

0

 

സബ്ബ് ആര്‍ടിഒ ഓഫീസ് ജീവനക്കാരിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മാനന്തവാടി സബ്ബ് ആര്‍.ടി.ഓ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. അഴിമതിക്ക് കൂട്ടു നില്‍ക്കാത്ത ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയില്‍ എത്തിച്ച കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി നിഖില്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി, മുനീര്‍, നൗഷാദ്, നിസാര്‍ പീച്ചങ്കോട്, ബിജു ചെറൂര്‍, അഖില്‍, ഷംസുദ്ദീന്‍, സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


മാനന്തവാടി സബ് ആര്‍ടിഓ ഓഫീസിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഓഫീസിന് മുമ്പില്‍ എടവക യുഡിഎഫിന്റ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം നടത്തി. ബ്രാന്‍ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, ജോര്‍ജ്ജ് പട കൂട്ടില്‍ ഉദ്ഘാടനം ചെയ്തു, ഇബ്രാഹിം മുതുവോടന്‍, ജോഷി വാണക്കുടി ഗിരിജാ സുധാകരന്‍, വിനോദ് തോട്ടത്തില്‍, ലീലാ ഗോവിന്ദന്‍, റഹീം, സുജാത തുടങ്ങിയവര്‍ സംസാരിച്ചു


സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി .കോടിക്കണക്കിന് രൂപ മുടക്കി റോഡുകളിലല്ല ക്യാമറ സ്ഥാപിക്കേണ്ടത് ഇത്തരത്തിലുള്ള ഓഫീസുകളിലും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഏജന്റുമാരുടെ ഓഫീസുകളിലുമാണ് ക്യാമറ സ്ഥാപിക്കേണ്ടത്.അഞ്ചാം മൈല്‍ പെട്രോള്‍ പമ്പിനു സമീപത്തു നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സമരം കര്‍ഷക മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ജി.കെ. മാധവന്‍ ഉദ്ഘാടനം ചെയ്തു. പനമരം മണ്ഡലം അദ്ധ്യക്ഷന്‍ പ്രജീഷ്. കെ.എം അദ്ധ്യക്ഷത വഹിച്ചു. ജിതിന്‍ ഭാനു, രാജേഷ് തൊണ്ടര്‍ നാട്, മോഹനന്‍ കെ.പി , അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. മുരളീധരന്‍, ശ്രീജ ജയദാസ് , ശശിമോന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി

 

 

മാനന്തവാടി ജോയിന്റ് ആര്‍ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ദുരൂഹതകള്‍ നീക്കണമെന്നും ആത്മഹത്യ കുറിപ്പുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം എന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആര്‍ടി ഓഫീസ് മാര്‍ച്ച് നടത്തി.ഡിവൈഎഫ്‌ഐ പനമരം മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെസികെ നജ്മുദ്ധീന്‍ ഉല്‍ഘാടനം ചെയ്തു. അക്ഷയ് പനമരം അദ്ധ്യക്ഷനായി.കെ.കെ ഇസ്മായില്‍, രാകേഷ് പാലിയണ,ബെല്‍വിന്‍ ബെന്നി,ആഷിഖ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!