രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു. പാറശാലയില്‍ പെട്രോള്‍ വില 110.11രൂപയാണ്. ഡീസല്‍ വില 104 രൂപയായി.
ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.