കര്‍ക്കിടകവാവ് ബലിക്ക് തിരുനെല്ലി ക്ഷേത്രത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.ബലികര്‍മ്മം 28ന് പുലര്‍ച്ചെ 3 മണി മുതല്‍ ആരംഭിക്കും.ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ബലിസാധന വിതരണത്തിന് പാപനാശിനിയില്‍ പ്രത്യേക കൗണ്ടറും, ബലി കര്‍മ്മം ചെയ്യിക്കുന്നതിന് കൂടുതല്‍ കര്‍മ്മികളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിപുലമായ ട്രാഫിക് സംവിധാനങ്ങളാണ് സബ് കലക്റ്ററുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളും,തിരുനെല്ലി ക്ഷേത്രം ട്രസ്റ്റി,എക്‌സിക്യൂട്ടീവ് ഓഫീസ്സര്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ഈ വര്‍ഷം വാഹനങ്ങളും,ടാക്‌സി വാഹനങ്ങളും കാട്ടിക്കുളത്ത് പാര്‍ക്ക് ചെയ്ത്,കാട്ടിക്കുളം മുതല്‍ തിരുനെല്ലി ക്ഷേത്രം വരെ കെ.എസ്.ആര്‍.ടി.സി. ബസ്സ് ചെയിന്‍ സര്‍വ്വീസ് നടത്തും. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അത്താഴവും, പ്രഭാത ഭക്ഷണവും ഈ ദിവസങ്ങളില്‍ ദേവസ്വം സൗജന്യമായി നല്‍കുന്നതാണ്. ബലി കര്‍മ്മം കാലത്ത് 3 മണി മുതല്‍ ഉച്ചക്ക് 2 മണിവരെ ഉണ്ടായിരിക്കു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി. സദാനന്ദന്‍ , ക്ഷേത്രം മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ , ജീവനക്കാരുടെ പ്രതിനിധി ടി . സന്തോഷ് കുമാര്‍ , ചുറ്റമ്പലം നിര്‍മ്മാണ കമ്മിറ്റി പ്രസിഡണ്ട് പി.കെ. വാസുദേവന്‍ ഉണ്ണി , എം . പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.കേരളത്തില്‍ നിന്നു മാത്രമല്ല.ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ദിനംപ്രതി ബലികര്‍മ്മം നടത്തുവാന്‍ എത്തുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. കര്‍ക്കിടകവാവിന് പതിനായിരക്കണക്കിന് ആളുകള്‍ ബലികര്‍മ്മം നടത്തുവാന്‍ ക്ഷേത്ര ത്തില്‍ എത്തുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.