ജനങ്ങള്‍ക്ക് ദുരിതമായി വാഹന പാര്‍ക്കിങ്

0

 

മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ വാഹന പാര്‍ക്കിങ് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.പഞ്ചായത്ത് ഫ്രണ്ട് ഓഫീസിന് മുന്‍പില്‍ എത്തുന്ന ആളുകള്‍ക്ക് വിശ്രമിക്കാന്‍ നിര്‍മിച്ച ഷീറ്റിട്ട ഭാഗത്താണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. വാഹനങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പഞ്ചായത്ത് ഓഫീസ് തുറക്കുന്നതോടെ ഓഫീസിന്റെ മുറ്റത്ത് ആളുകള്‍ക്ക് ഓഫീസിലേക്ക് കടന്നുപോകാന്‍ കഴിയാത്ത നിലയിലാണ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍്ക്ക് ചെയ്തിരിക്കുന്നത്. ഇതുമൂലം പഞ്ചയത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ആളുകള്‍ക്ക് റോഡില്‍ ഇറങ്ങി നില്‍ക്കേണ്ട അവസ്ഥയാണ്. ഓഫീസിലെത്തുന്ന ആളുകള്‍ക്ക് ഇരിപ്പിടമുള്‍പ്പടെ സൗകര്യമൊരുക്കണമെന്ന് സര്‍ക്കാര്‍ തന്നെ നിര്‍ദേശിക്കുന്പോഴും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് മുള്ളന്‍കൊല്ലി പഞ്ചായത്ത് അധികൃര്‍. വാഹനങ്ങള്‍ മാറ്റാന്‍ നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ സംഘടനകള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!