പന്നികളെ കൊന്നൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു
ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളില്‍ പന്നികളെ കൊന്നൊടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള വിദഗ്ധ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പന്നികളെ കൊല്ലുന്നത്. ഫാമിലെ തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസറുടെ നേതൃതത്വത്തില്‍
ബോധവല്‍ക്കരണം നടത്തും.