സംസ്ഥാനത്ത് സിനിമ ചിത്രീകരണം നാളെ തുടങ്ങും. സിനിമ ചിത്രീകരണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
സിനിമ ചിത്രീകരണസംഘത്തില്‍ 50 പേര്‍ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂര്‍ മുന്‍പുള്ള കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമാ സംഘത്തിലുള്ളവര്‍ ലൊക്കേഷനില്‍ നിന്ന് പുറത്ത് പോകാന്‍ പാടില്ല. ലൊക്കേഷനിലെത്തുന്ന സന്ദര്‍ശകര്‍ക്കും കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്. സിനിമ ചിത്രീകരിക്കുന്നവര്‍ സംഘടനകള്‍ക്ക് സത്യവാങ്മൂലം നല്‍കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.ആര്‍ടിപിസിആര്‍ നടത്തുന്ന ഐസിഎംആര്‍ അംഗീകാരമുള്ള മൊബൈല്‍ ലാബുമായി പ്രൊഡ്യൂസര്‍ നേരിട്ട് കരാറില്‍ ഏര്‍പ്പെടേണ്ടതും ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസള്‍ട്ട് നിജസ്ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറിന്റേയും ഇ-മെയിലില്‍ ലഭ്യമാക്കണം.
സിനിമയ്ക്ക് നേരെയുള്ള ആക്രമണം ഇതാദ്യമല്ല’; ബീമാപള്ളി വെടിവയ്പ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ മാലിക്കിലെ ‘ഫ്രെഡി’ക്ക് പറയാനുള്ളത്‌സെറ്റില്‍ രാവിലെ തന്നെ ഓരോ അംഗത്തിന്റെയും ശരീരോഷ്മാവ് പരിശോധിച്ച് ലോഗ് ബുക്കില്‍ രേഖപ്പെടുത്തണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, മേക്കപ്പ് വിഭാഗം, കോസ്റ്റിയൂം വിഭാഗം എന്നിവര്‍ ജോലി സമയത്ത് കൈയുറകളും മാസ്‌കും ധരിക്കണം.
സെറ്റിലെ ഓരോ അംഗത്തിനും 100ാഹ ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കണം. കഴിയുന്നതും പേപ്പര്‍ ഗ്ലാസുകളും, പ്ലേറ്റുകളും ഉപയോഗിക്കണം.നേരത്തെ കേരളത്തിലെ സിനിമ ഷൂട്ടിംഗ് മറ്റിടങ്ങളിലേക്ക് നിര്‍മാതാക്കള്‍ മാറ്റിയിരുന്നു. ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്. ഫെഫ്കയുടെ 17 യൂണിയനുകളുടെതാണ് തീരുമാനം. അതേസമയം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ കേരളത്തില്‍ അനുമതി നല്‍കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു.
തൊട്ടടുത്ത ദിവസം സംസ്ഥാനത്തെ സിനിമാ ചിത്രീകരണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത പരിഹരിക്കുമെന്ന് സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അതിനായി ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞിരുന്നു.വ്യാപാരികളോടും സിനിമാക്കാരോടും സര്‍ക്കാരിന് വിരോധമില്ലെന്നും കേരളത്തില്‍ ചിത്രീകരണം അനുവദിക്കാനാകുമോ എന്ന് വിശദമായി പരിശോധിക്കുമെന്നും തെലങ്കാനയില്‍ നല്ല ലൊക്കേഷന്‍ ഉണ്ടെങ്കില്‍ അവിടെ ചിത്രീകരണം നടത്തുന്നതില്‍ തെറ്റില്ലെന്നും ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയത്. എ,ബി കാറ്റഗറിയിലുള്ള മേഖലകളിലാണ് അനുമതിയുള്ളത്. ഒരു ഡോസ് വാക്സിന്‍ എങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.