മരപ്പാലം മരണപ്പാലം! കോളനിക്കാര്‍ ദുരിതത്തില്‍

0

നൂല്‍പ്പുഴ കാളിച്ചിറ നിവാസികള്‍ക്ക് പുഴകടക്കാന്‍ ഇപ്പോഴും മരപ്പാലം തന്നെ ശരണം. 75 വര്‍ഷം മുമ്പ് നിര്‍മ്മിച്ച മരപ്പാലത്തിലൂടെയാണ് കോളിനിക്കാരുടെയും കുട്ടികളുടെയും സാഹസിക യാത്ര. ഇവിടെ അപകടമരണങ്ങള്‍ സംഭവിച്ചട്ടും, കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കാമെന്ന അധികൃതരുടെ വാക്ക് വെറും വാഗ്ധാനം മാത്രമായി.

മഴക്കാലമായാല്‍ തീര്‍ത്തും ഒറ്റപ്പെടുന്ന പ്രദേശമാണ് കാളിച്ചിറ. പുഴ കടന്നുവേണം സമീപത്തെ കോളൂര്‍, കല്ലുമുക്ക്, കല്ലൂര്‍ എന്നിവിടങ്ങളിലേക്ക് എത്താന്‍. ഇനിയെങ്കിലും മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!