സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഭാ പരിപോഷണ പദ്ധതിയായ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. കല്‍പ്പറ്റ എസ്കെഎംജെ സ്കൂളില്‍ നടത്തിയ പ്രോഗ്രാം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന അപ്പര്‍ സ്കൂള്‍ സ്കോളര്‍ഷിപ്പ് ജേതാക്കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രോഗ്രാം നടത്തിയത്.എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ അനില്‍കുമാര്‍ വി പരിപാടിയില്‍ അധ്യക്ഷനായിരുന്നു.
അപ്പര്‍ സ്കൂള്‍ സ്കോളര്‍ഷിപ്പ് ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡയറ്റ് വയനാട് റിട്ടയേഡ് പ്രിന്‍സിപ്പാള്‍ പി ലക്ഷ്മണന് ദി വേ എഹെഡ് എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന 50 ഓളം പേരാണ് പ്രോഗ്രാമില്‍ പങ്കെടുത്തത്. വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍ കെ, ഗിഫ്റ്റ് ചില്‍ഡ്രന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ ബി അനില്‍കുമാര്‍, ഡയറ്റ് വയനാട് സീനിയര്‍ ലെക്ച്ചര്‍ സജി എം ഒ എന്നിവര്‍ പങ്കെടുത്തു.