ഭൂമിയില്‍ വിള്ളല്‍ രൂപപ്പെട്ട് കൃഷിയിടം നശിക്കുന്നു
പനമരം പഞ്ചായത്തിലെ ബസ്തി പൊയില്‍ ഭാഗത്ത് പുഴയോട് ചേര്‍ന്നുള്ള ഭൂമിയില്‍ വിള്ളലും ഇടിച്ചിലും രൂപപ്പെട്ട് കൃഷിയിടം നശിക്കുന്നു.തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് പുഴയോരത്ത് വിള്ളല്‍ വീണ് കൃഷി ഭൂമി ഇടിഞ്ഞു നശിക്കുന്നത്.മുക്കാല്‍ ഏക്കറോളം കൃഷിഭൂമി പലയിടങ്ങളിലായി ഇടിഞ്ഞു താഴ്ന്നു.മുന്‍വര്‍ഷങ്ങളില്‍ വെളളം കയറി ഇറങ്ങിയതിനു ശേഷമാണ് ഇടിച്ചില്‍ തുടങ്ങിയിരുന്നതെങ്കില്‍ ഇ വര്‍ഷം മഴ തുടങ്ങിയപ്പോള്‍ മുതല്‍ വിള്ളല്‍ രൂപപെട്ട് കൃഷിയിടം ഇടിഞ്ഞു തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു.ഭൂമിക്കടിയിലെ കളിമണ്ണും മറ്റും ഒലിച്ച് പോകുന്നതോ,സോയില്‍ പൈപ്പിങ്ങ് എന്ന പ്രതിഭാസം മൂലമോ ഉണ്ടായ ഭൂഗര്‍ഭ മണ്ണൊലിപ്പോ കാരണമാകാമിതെന്നാണ് കഴിഞ്ഞ തവണ അധികൃതര്‍ എത്തി പരിശോധന നടത്തിയ ശേഷം നല്‍കിയ വിശദീകരണം.പരിഹാര നടപടികള്‍ നിര്‍ദേശിച്ചിരുന്നില്ല. കഴിഞ്ഞ തവണ അധികൃതര്‍ എത്തി പരിശോധന നടത്തിയിരുന്നു.ഭൂമിയില്‍ അടിക്കടി വിള്ളലുണ്ടാകുന്നതിനെ കുറിച്ച് ഭൗമ ശാസ്ത്രജഞര്‍ പഠനം നടത്തണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനും ഇതുവരെ നടപടിയില്ല.വിള്ളലുണ്ടായ പ്രദേശം ഭൗമ ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെത്തി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.