ഖോ-ഖോ ചളിക്കളത്തില്‍ പരീക്ഷിച്ച് വാരാമ്പറ്റ സ്‌കൂള്‍ കുട്ടികള്‍
വാരമ്പറ്റ സ്‌കൂളിന് മുന്‍വശത്തെ വയലില്‍ മഴയില്‍ രൂപം കൊണ്ട സ്വാഭാവിക വെള്ളക്കെട്ടില്‍ കായിക അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് ഖോ-ഖോ പരിശീലനം ആരംഭിച്ചു.ഖോ-ഖോ മഴ മഹോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം പി.എ അസീസ് അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയന്‍,ഖോ-ഖോ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.വിജയ ടീച്ചര്‍,എച്ച്.എം അബ്ദുല്‍ ഖാദര്‍,സാജിറ ബീഗം,പി.വി. വിപിനേഷ്,കെ.എ.ദീപ,പി.സുലൈമാന്‍,പ്രിയങ്ക.പി.പി,കമലാ ദേവി തുടങ്ങിയവര്‍ സംസാരിച്ചു.