ആധാര്‍ ഇകെവൈസി; വിവരങ്ങള്‍ സൂക്ഷിക്കാനുള്ള അനുമതി ഉപയോക്താവിന് പിന്‍വലിക്കാം

0

തിരിച്ചറിയലിനുള്ള ആധാര്‍ ഇകെവൈസി (നോ യുവര്‍ കസ്റ്റമര്‍) വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ നല്‍കുന്ന അനുമതി ഉപയോക്താവിന് ഏതു സമയത്തും പിന്‍വലിക്കാമെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ വിജ്ഞാപനം. അനുമതി പിന്‍വലിച്ചാല്‍ ഏജന്‍സികള്‍ കെവൈസി വിവരം നീക്കം ചെയ്യുകയും ഇക്കാര്യം ആധാര്‍ ഉടമയെ അറിയിക്കുകയും വേണം. ഡേറ്റ നീക്കം ചെയ്ത കാര്യം ഉപയോക്താവിനു പരിശോധിച്ചുറപ്പിക്കാന്‍ കഴിയുന്ന തരത്തിലാകണമെന്നും വിജ്ഞാപനത്തിലുണ്ട്.

ആധാര്‍ കെവൈസി വിവരങ്ങള്‍ സൂക്ഷിക്കുന്ന ഏജന്‍സി അത് ഉപഏജന്‍സിക്കു നല്‍കുന്നുണ്ടെങ്കില്‍ ആധാര്‍ അതോറിറ്റിയുടെ അനുമതി തേടണം. ഉപഏജന്‍സിക്ക് ഈ ഡേറ്റ മറ്റൊരിടത്തേക്കും പങ്കുവയ്ക്കാന്‍ അനുമതിയില്ല. ഡേറ്റ കൈമാറ്റത്തിന്റെ വിവരങ്ങള്‍ നിശ്ചിത കാലയളവിലേക്ക് ഏജന്‍സി സൂക്ഷിക്കണം.ഒരു സ്ഥാപനമോ വ്യക്തിയോ മറ്റൊരാളുടെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ (ഓതന്റിക്കേഷന്‍) എന്തൊക്കെ വിവരങ്ങളാണു സ്വീകരിക്കുകയെന്നും അവയെങ്ങനെ ഉപയോഗിക്കുമെന്നും അറിയിച്ചിരിക്കണം.ആധാര്‍ തിരിച്ചറിയലിനു വിധേയമാകാന്‍ സാധിക്കാതിരിക്കുകയോ വിസമതിക്കുകയോ ചെയ്താലും ഒരു സേവനവും നിഷേധിക്കരുതെന്നും വിജ്ഞാപനത്തിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!