വാളേരി ഡിസ്‌പെന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം

0

മികച്ച നിലവാരം പുലര്‍ത്തിയതിന് എടവക പഞ്ചായത്തിലെ വാളേരിയിലെ ഹോമിയോ ഡിസ്‌പെന്‍സറിക്ക് എന്‍എബി എച്ച് ആക്രഡിറ്റേഷന്‍ അംഗീകാരം. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മന്ത്രി വീണ ജോര്‍ജില്‍ നിന്നു എടവക പഞ്ചായത്ത് പ്രസിഡണ്ട് ബ്രാന്‍ അഹമ്മദ് കുട്ടി, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ശിഹാബ് അയാത്ത് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങള്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുന്ന ദേശീയ ഏജന്‍സിയാണ് എന്‍ എ ബി എച്ച്.

മാനദണ്ഡ അടിസ്ഥാനത്തില്‍ ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് — എടവക പഞ്ചായത്തിലെ വാളേരിയിലെ ഹോമിയോ ഡിസ്‌പെന്‍സറിക്ക് ഈ അംഗീകാരം ലഭ്യമായിരിക്കുന്നത്.അടിസ്ഥാന സൗകര്യ വികസനം,രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധഗുണമേന്മ,അ ണുബാധ നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് ഇന്‍ എ ബി എച്ച് അംഗീകാരം നല്‍കിയത്.
ഹോമിയോ ഡിസ്‌പെന്‍സറിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍ Dr റിഷ്യ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും
പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് ഈ നേട്ടത്തിന് സജ്ജമായത്. കേരള സര്‍ക്കാരിന്റെയും ദേശീയ ആയുഷ് മിഷന്‍ കേരളയുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!