ജലബജറ്റ്: എടവകയില്‍ കണ്‍വെന്‍ഷന്‍ നടത്തി

0

 

നവകേരളം കര്‍മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജലബജറ്റുമായി ബന്ധപ്പെട്ട് എടവക ഗ്രാമപഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പ്രസിഡണ്ട് എച്ച് ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു.ജലബജറ്റിനാവശ്യമായ വിവര ശേഖരണം മാര്‍ച്ച് അഞ്ചിനകം പൂര്‍ത്തീകരിക്കുവാനും തീരുമാനം.

വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അധ്യക്ഷയായിരുന്നു.
ഒരു തദ്ദേശ സ്ഥാപനത്തിലെ ജലത്തിന്റെ ലഭ്യതയും ആവശ്യവും കണക്കാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്യാനുതകും വിധമായിരിക്കും ജലബജറ്റ് തയ്യാറാക്കുക.സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ ശിഹാബ് അയാത്ത്, ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി , പഞ്ചായത്ത് അംഗം എം.പി. വത്സന്‍ , മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ സുരേഷ് ബാബു .എ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സിബില്‍ ബാബു , സെക്രട്ടറി എന്‍. അനില്‍ കുമാര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!