കോവിഡ് വ്യാപനം അതിരൂക്ഷമായതിനാല്‍ സംസ്ഥാനത്തു സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചന. ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണിത്.80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താല്‍ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പൊലീസിന്റെ പരിശോധന പലയിടത്തും പരിധിവിടുകയാണെന്നും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണെന്നും പരാതിയുണ്ട്. ഇന്നലെ ഓഫിസുകളിലും ആശുപത്രിയിലും പോകാനിറങ്ങിയവര്‍ പരിശോധനയില്‍ വലഞ്ഞു. സ്ഥിതി അതീവ ഗുരുതരമെന്നും നിലവിലെ നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.