ചെള്ള് കയറിയ ധാന്യം റേഷന്‍ കടയില്‍

0

മാനന്തവാടി ഒണ്ടയങ്ങാടി പള്ളിതാഴെയിലെ റേഷന്‍ കടയിലെ ധാന്യത്തിലാണ് വ്യാപകമായ രീതിയില്‍ ചെള്ള് വ്യാപിച്ചിരിക്കുന്നത്.ഒരാഴ്ചയിലധികമായി ചെളള്ശല്യം മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ് റേഷന്‍ കടയോട്് ചേര്‍ന്ന് കിടക്കുന്ന മറ്റ് വ്യാപാരികളും.സിവില്‍ സപ്ലൈ ഓഫീസില്‍ പരാതി കൊടുത്തെങ്കിലും ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.തൊട്ടുത്ത കടകളിലെ ഭക്ഷ്യ സാധനങ്ങളും നശിക്കുന്നതു മൂലം വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം ചെറുതല്ല. ഇനിയും നടപടിയെടുക്കാന്‍ താമസിച്ചാല്‍ ചെള്ള് കയറി നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഉത്്പന്നങ്ങളുടെ നഷ്ടപരിഹാരം കൂടി സിവില്‍ സപ്ലൈസ് അധികൃതര്‍ തരണം എന്നാണ് നാട്ടുകാരടക്കം ആവശ്യപ്പെടുന്നത്.പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍.

Leave A Reply

Your email address will not be published.

error: Content is protected !!