സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജില്ലാ കളക്ടര്‍ എ. ഗീതാ എ.ഡി.എം എന്‍.ഐ ഷാജുവിന് നല്‍കിയാണ് ഭാഗ്യക്കുറി പ്രകാശനം ചെയ്തത്.സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയും ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ തിരുവോണം ബമ്പറിനാണ് ഉള്ളത്. ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം 5 കോടി രൂപ, മൂന്നാം സമ്മാനം 1 കോടി രൂപ 10 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാനം തുക.
ടിക്കറ്റ് വില 500 രൂപ. ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബര്‍ 18ന് നടക്കും. ചടങ്ങില്‍ ഭാഗ്യക്കുറി ഓഫീസ് ജീവനക്കാര്‍, ലോട്ടറി ഏജന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ എ.ഗീതാ ഭാഗ്യക്കുറി പ്രകാശനം ഉത്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ ലോട്ടറി ഓഫീസര്‍ ഡി. ബിജു, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എച്ച്. ദിനേശ്, ക്ഷേമനിധി ഓഫീസര്‍ ടി.എസ് രാജു, ടി.എസ് സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.