വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി റൂട്ട് പ്ലാനിങ്

0

 

കെഎസ്ആര്‍ടിസിയില്‍ വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ ഒഴിവാക്കി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ റൂട്ട് പ്ലാനിങ് നടത്താന്‍ തീരുമാനം. ഇതിനായി എന്നും രാവിലെ 7 മുതല്‍ 10 വരെ വിവിധ സ്ഥലങ്ങളില്‍ ഇന്‍സ്‌പെക്ടര്‍മാരെ നിരീക്ഷണത്തിനായി നിയോഗിക്കും.അതതു യൂണിറ്റ് തലവന്‍മാര്‍ റൂട്ട് മാപ്പുകള്‍ തയാറാക്കി കൈമാറാനും നിര്‍ദേശിച്ചിട്ടുണ്ട്. വരുമാനനഷ്ടം കൂടിവരുന്ന സാഹചര്യത്തില്‍ സര്‍വീസുകളില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.ജീവനക്കാര്‍ വൈകുന്നതു മൂലം സര്‍വീസ് വൈകുന്നില്ലെന്ന് ഉറപ്പാക്കാന്‍ കനത്ത നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാരോ കണ്ടക്ടര്‍മാരോ 10 മിനിറ്റിലധികം വൈകുന്നതിനെ തുടര്‍ന്ന് സര്‍വീസ് കൃത്യസമയത്ത് ആരംഭിക്കാതിരുന്നാല്‍ തിരുത്തല്‍ നടപടി സ്വീകരിക്കും. അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാവാതിരുന്നവരുടെ വിവരങ്ങള്‍ മേലധികാരികള്‍ക്കു കൈമാറണം.സാങ്കേതിക തകരാര്‍ മൂലം ഷെഡ്യൂള്‍ റദ്ദാവുകയോ കാലതാമസം വരികയോ ചെയ്താല്‍ സര്‍വീസിനു മുന്‍പ് വാഹനം പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ജീവനക്കാരുടെ വിവരങ്ങള്‍ യൂണിറ്റധികാരികള്‍ക്കു നല്‍കുകയും റജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യും.ഇനി മുതല്‍ ദിവസവും വൈകിട്ട് 4ന് യൂണിറ്റ് അധികാരികള്‍ യോഗം ചേര്‍ന്ന് ദൈനംദിന പ്രവൃത്തികള്‍ വിലയിരുത്തണമെന്നും ചെയര്‍മാന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!