സാധാരണക്കാരന് ഇരുട്ടടി നല്‍കി നിത്യോപയോഗ സാധനങ്ങളുടെ വില ഇന്നുമുതല്‍ വര്‍ധിക്കും. ജി.എസ്.ടി ഏര്‍പ്പെടുത്തിയ പുതിയ നിരക്കാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ പായ്ക്കറ്റ് ഭക്ഷണങ്ങള്‍ക്ക് വില വര്‍ധിക്കും. എന്നാല്‍ മറ്റ് ചില വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും വില കുറയുന്നുണ്ട്.
വില കൂടുന്നവ :
തൈര്, ലസ്സി, മോര് 5% (ജിഎസ്ടി)
പനീര്‍ 5% (ജിഎസ്ടി)
ശര്‍ക്കര 5% (ജിഎസ്ടി)
പഞ്ചസാര 5% (ജിഎസ്ടി)
തേന്‍ 5% (ജിഎസ്ടി)
അരി- 5% (ജിഎസ്ടി)
ഗോതമ്പ്, ബാര്‍ലി, ഓട്ട്സ്- 5% (ജിഎസ്ടി)
കരിക്ക് വെള്ളം 12% (ജിഎസ്ടി)
അരിപ്പൊടി- 5% (ജിഎസ്ടി)
എല്‍ഇഡി ലാമ്പുകള്‍, കത്തി, ബ്ലെയ്ഡ്, പെന്‍സില്‍ വെട്ടി, സ്പൂണ്‍, ഫോര്‍ക്ക്സ്, സ്‌കിമ്മര്‍, കേക്ക് സര്‍വര്‍, പ്രിന്റിംഗ്/എഴുത്ത്/ ചിത്രരചന എന്നിവയ്ക്കുപയോഗിക്കുന്ന മഷി, സൈക്കിള്‍ പമ്പ് എന്നിവയ്ക്ക് 18% (ജിഎസ്ടി)
ക്ഷീര മെഷിനറി, വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന മെഷീനുകള്‍, ധാന്യ ഇന്‍ഡസ്ട്രികളില്‍ ഉപയോഗിക്കുന്ന മെഷീനുകള്‍ക്ക് 18% (ജിഎസ്ടി)
ബാങ്ക് ചെക്ക് 18% (ജിഎസ്ടി)
സോളാര്‍ വാട്ടര്‍ ഹിറ്റര്‍, സിസ്റ്റം- 12% (ജിഎസ്ടി)
ലെതര്‍- 12% ജിഎസ്ടി
പ്രിന്റ് ചെയ്ത മാപ്പുകള്‍, അറ്റ്ലസ് 12% (ജിഎസ്ടി)
പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 12% ജിഎസ്ടി
പ്രതിദിനം 5000 രൂപയ്ക്ക് മുകളില്‍ വാടകയുള്ള ഹോസ്പിറ്റല്‍ മുറികള്‍ 5% ജിഎസ്ടി
-റോഡുകള്‍, പാലങ്ങള്‍, മെട്രോ, ശ്മശാനം, സ്‌കൂളുകള്‍, കനാല്‍, ഡാം, പൈപ്പ്ലൈന്‍, ആശുപത്രികള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവയുടെ കോണ്‍ട്രാക്ടുകള്‍ക്ക് 18% ജിഎസ്ടി
വില കുറയുന്നവ :
-ചരക്ക് നീക്കത്തിനുള്ള നികുതി 12% ല്‍ നിന്ന് 5% ആയി കുറയും
-ചരക്ക് ലോറിയുടെ വാടകയിനത്തില്‍ നിന്ന് ജിഎസ്ടി 18% ല്‍ നിന്ന് 12% ആയി കുറയും
-വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബാഗ്ഡോഗ്രയില്‍ നിന്നുമുള്ള വിമാന യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി ഇളവ് ഇനി മുതല്‍ എക്കണോമിക് ക്ലാസിന് മാത്രമേ ബാധകമാകൂ
-ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5% ജിഎസ്ടി മാത്രമേ ഈടാക്കുകയുള്ളു.