കാട്ടാന ശല്യത്തിന് അറുതിയില്ല പുഞ്ചവയല്‍ നിവാസികള്‍ ഭീതിയില്‍

0

പകല്‍ സമയങ്ങളിലും കാട്ടാനകള്‍ വിഹാര കേന്ദ്രമാണ് പനമരം പുഞ്ചവയല്‍.പാതിരി സൗത്ത് സെക്ഷന്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രധാന റോഡുകളില്‍ കാട്ടാനകളെ പേടിച്ച് നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം പുഞ്ചവയല്‍ അങ്ങാടിക്ക് സമീപം രാവിലെ 6.30 ന് നടക്കാനിറങ്ങിയവരുടെ ഇടയിലൂടെയാണ് കാട്ടാന് റോഡ് മുറിച്ചുകടന്നത്. കഴിഞ്ഞ നവംമ്പറില്‍ താഴെ നെല്ലിയമ്പം ഇഷ്ടികകളത്തിനും മാത്തൂര്‍ വയലിനും ഇടയിലെ പനമരം നെല്ലിയമ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴിയാത്രക്കാരയ 4 പേരില്‍ 2 പേരെ കാട്ടാന ആക്രമിച്ചിരുന്നു.രാത്രി സമയത്ത് വാഹനയാത്രയും ദുര്‍ഘടമാണ്.പുഞ്ചവയല്‍, കായക്കുന്ന്, മണല്‍വയല്‍ എന്നിവിടങ്ങളിലെ നിരവധി കര്‍ഷകരുടെ നാണ്യവിളകള്‍ നശിച്ചിട്ടുണ്ട്.കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ രാവിലെ കോളജില്‍ അടക്കം പോകാനുള്ള വിദ്യാര്‍ഥികളെ ബസ് കയറ്റി വിടാന്‍ രക്ഷിതാക്കളും ഒപ്പം വരേണ്ട അവസ്ഥയാണുളളത്. കാട്ടാനകളെ പ്രതിരോധിക്കാന്‍ നടപടിയില്ലാത്തത് ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്. രാത്രിയായാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതവുംപ്രയാസമാണ്്. മാത്തൂര്‍ കയറ്റം മുതല്‍ പുഞ്ചവയല്‍ റോഡില്‍ കാട് ഇടതൂര്‍ന്ന് നില്‍ക്കുന്നത് ഭീഷണിയായിട്ടുണ്ട് ബസ്സുകള്‍ കടന്ന് പോകുന്നതും വളരെ പ്രായസപ്പെട്ടാണ് ഇതിലൂടെയാണ് ആനകളുടെ സഞ്ചാരവും. റോഡരികിലെ കാട്ട് വെട്ടി തെളിയക്കണമെന്നാണ് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നത.്

Leave A Reply

Your email address will not be published.

error: Content is protected !!