കുടിയേറ്റ മേഖലയില്‍ വന്യമൃഗശല്യം രുക്ഷം പ്രതിരോധ നടപടികളില്ലെന്ന് പരാതി

0

 

കുടിയേറ്റമേഖലയില്‍ വന്യമൃഗശല്യം അതിരൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് പരാതിയുമായി കര്‍ഷകര്‍. നിരവധി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും അവയൊന്നും വേണ്ടവിധത്തില്‍ ഫലപ്രദമാകാത്ത അവസ്ഥയാണ്. ട്രഞ്ച്, ഹാംഗിംഗ് ഫെന്‍സിംഗ്, കല്‍മതില്‍, റെയില്‍ ഫെന്‍സിംഗ് തുടങ്ങിയ സംവിധാനങ്ങളെല്ലാം കൊണ്ടുവന്നെങ്കിലും വേണ്ടവിധത്തില്‍ ഇവയൊന്നും ഉപയോഗപ്രദമായില്ല.നിലവില്‍ താരതമ്യേന ഫലപ്രദമായ മാങ്കുളം മോഡല്‍ റോപ് ഗാര്‍ഡ് ഫെന്‍സിംഗിനായുള്ള ആവശ്യമടക്കം കുടിയേറ്റമേഖലയില്‍ നിന്നും ഉയരുന്നുണ്ട്.വന്യമൃഗ സല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പിന്റെ ഭാഗത്ത് അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

വെട്ടത്തൂര്‍, ചേകാടി, കുണ്ടുവാടി, പൊളന്ന, ഉദയക്കര, ചെത്തിമറ്റം, ചാത്തമംഗലം, പാക്കം, ദാസനക്കര. ചുള്ളിക്കാട്, മടാപറമ്പ്, ചീയമ്പം 73, ചെട്ടിപാമ്പ്ര എന്നിങ്ങനെ നിരവധി വനഗ്രാമങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പുല്‍പ്പള്ളി മേഖല. കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമായ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ വന്യമൃഗശല്യത്താല്‍ പൊറുതിമുട്ടുകയാണ്. പകല്‍പോലും പുറത്തിറങ്ങാനാവാത്ത വിധത്തില്‍ കാട്ടാനശല്യം ഈ മേഖലകളില്‍ രൂക്ഷമാണ്. ബന്ദിപ്പൂര്‍-നാഗര്‍ഹോള കടുവാസങ്കേതവും, വയനാട് വന്യജീവിസങ്കേതവും അതിര്‍ത്തിപങ്കിടുന്ന പ്രദേശം കൂടിയാണ് കുടിയേറ്റമേഖലയായ പുല്‍പ്പള്ളി. മൂന്ന് വശം വനത്താലും, ഒരു വശം കബനിനദിയാലും ചുറ്റപ്പെട്ടുകിടക്കുന്ന മേഖലയെന്ന നിലയില്‍ ഒരു കാലത്തുമില്ലാത്ത വിധത്തില്‍ വന്യമൃഗശല്യം ഇവിടെ രൂക്ഷമാണ്. കാട്ടാനയെ കൂടാതെ മാന്‍, കാട്ടുപന്നി, മയില്‍ അടക്കമുള്ള വന്യജീവികളുടെ ശല്യവും കര്‍ഷകരെ വലക്കുകയാണ്.ഇതിന് പരിഹാരം കാണാന്‍ വനം വകുപ്പിന്റെ ഭാഗത്ത് അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം .

Leave A Reply

Your email address will not be published.

error: Content is protected !!