ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
പഠനമുറി പദ്ധതി; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയ്ക്ക് സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷ്യല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ എട്ടാംക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഗ്രാമസഭാ ലിസ്റ്റ് നിലവിലുള്ള പഞ്ചായത്തുകളില്‍ അതിന്റെ മുന്‍ഗണനാക്രമത്തിലും ഗ്രാമസഭാ ലിസ്റ്റ് ഇല്ലാത്ത  പഞ്ചായത്തുകളില്‍ നേരിട്ടുള്ള അപേക്ഷാപ്രകാരവും തിരഞ്ഞെടുപ്പ് നടത്തും. 800 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വലുപ്പമുള്ള  വീടുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അര്‍ഹരായ ഗുണഭോക്താക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വീടിന്റെ അളവ് കാണിക്കുന്ന സാക്ഷ്യപത്രം, വീടിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, കൈവശരേഖ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ജൂലൈ 31ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കല്‍പ്പറ്റ: 04936 208099, ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസ് പനമരം: 04935 220074, ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസ് മാനന്തവാടി: 04935 241644, ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസ് സുല്‍ത്താന്‍ ബത്തേരി: 04936 221644.

വനിതകള്‍ക്ക് പരിശീലനം

സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ടും തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സുമായി സഹകരിച്ച് വനിതകള്‍ക്ക് മാത്രമായി സൗരോര്‍ജ്ജ മേഖലയില്‍ നാലു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. ഓരോ ജില്ലയിലും 10 പേര്‍ക്ക് വീതമാണ് അവസരം.   www.anert.gov.in എന്ന അനെര്‍ട്ടിന്റെ വെബ്സൈറ്റിലെ ലിങ്ക് വഴി ജൂലൈ 20നകം അപേക്ഷ നല്‍കണം. ഫോണ്‍: 9188119431, 18004251803.

താല്‍ക്കാലിക നിയമനം

മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ മെക്കാനിക്കല്‍ വകുപ്പിലേക്ക് ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക സ്റ്റാഫിനെ നിയമിക്കുന്നു. ജൂലൈ 11 ന് രാവിലെ 10ന് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അതത് വിഷയത്തില്‍ ഡിപ്ലോമയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 04936 247420.

എം.ബി.എ അഡ്മിഷന്‍ ആരംഭിച്ചു

സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്റെ (കേപ്പ്) നിയന്ത്രണത്തിലുള്ള പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്നോളജിയില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ഓപ്പറേഷന്‍സ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ ദ്വിവത്സര എം.ബി.എ 2022-23 ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, കെ – മാറ്റ് പരീക്ഷ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോണ്‍: 0477 2267602, 8590599431, 9847961842, 9746125234.

അധ്യാപക നിയമനം

മാനന്തവാടി ഉപജില്ലയിലെ കൈതക്കല്‍ ജി.എല്‍.പി. സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അധ്യാപക കൂടിക്കാഴ്ച ജൂലൈ 12 ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. കൂടിക്കാഴ്ച്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ഫോണ്‍: 9961136748.

മരങ്ങള്‍ മുറിച്ച് മാറ്റണം

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ അപകടകരമായ രീതിയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങളും, വൃക്ഷങ്ങളുടെ ശിഖരങ്ങളും കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനാല്‍ അടിയന്തിരമായി മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

റവന്യൂ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം

വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുളള എല്ലാ റവന്യൂ കാര്യാലയങ്ങളും ഇന്ന് (ശനിയാഴ്ച്ച) ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!