ടൊവിനോ തോമസ് ആശുപത്രി വിട്ടു

0

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ‘കള’ എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോയ്ക്ക് പരിക്ക് പറ്റിയത്. പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്.

ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ടൊവിനോ ആശുപത്രി വിട്ടത്. കടുത്ത വയറുവേദനയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിനെ സി.ടി. ആൻജിയോ​ഗ്രാമിന് വിധേയനാക്കി. ആന്തരിക രക്തസ്രാവമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതോടെ 48 മണിക്കൂർ നിരീക്ഷണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി വിട്ട ടൊവിനോ ആരാധകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. രോഹിത് ബി.എസ്. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കള’.

Leave A Reply

Your email address will not be published.

error: Content is protected !!