ശാപമോക്ഷം തേടി പിണങ്ങോട് ടൗണ്‍

0

ജില്ലയില്‍ ഏറ്റവും പഴക്കം ചെന്ന ടൗണുകളിലൊന്നാണ് പിണങ്ങോട് ടൗണ്‍.വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേരാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇവിടെ ഇല്ല. നല്ലൊരു ബസ് സ്റ്റോപ്പോ പ്രാധമിക ആവശ്യങ്ങള്‍ക്കായുള്ള ശൗചാലയങ്ങളോ ഇവിടെ ഇല്ല.ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടാന്‍ പോലും മതിയായ സൗകര്യം ഇല്ലാത്തത് കാരണം റോഡ് അരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് കാരണം വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ തന്നെ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്.അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കാതെ അധികാരികള്‍ കണ്ണടക്കുമ്പോള്‍ വികസനവും കാത്തിരിക്കുകയാണ് ഈ പ്രദേശത്തെ നാട്ടുകാര്‍.

നിരവധി ആളുകള്‍ താമസിക്കുന്ന പ്രദേശമായിട്ടു കൂടി ഒരു മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍ പോലും ഇവിടെ ഇല്ല. ഇവിടെ ആവശ്യമായ വികസനം എത്തിക്കണമെന്ന പരാതിയുമായി നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.ഇനിയെങ്കിലും ഇതിനൊരു പരിഹാരം കാണാനായി അധികാരികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങള്‍.അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കാതെ അധികാരികള്‍ കണ്ണടക്കുമ്പോള്‍ വികസനവും കാത്തിരിക്കുകയാണ് ഈ പ്രദേശത്തെ നാട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!