കടകള്‍ നാളെ തുറക്കും;പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് ടി നസീറുദ്ദീന്‍.

0

കടകള്‍ നാളെ തുറക്കുമെന്ന് വ്യാപാരികള്‍. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായര്‍ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസീറുദ്ദീന്‍. ചര്‍ച്ചകള്‍ നടത്തി തെറ്റിദ്ധാരണ മാറ്റുമെന്ന് പറഞ്ഞ വ്യാപാരി നേതാവ് മുന്‍ സമരങ്ങളെയും ഓര്‍മ്മിപ്പിച്ചു.

വ്യാപാരി പ്രതിഷേധത്തില്‍ സര്‍ക്കാരുകള്‍ വീണിട്ടുണ്ടെന്നും നാല്‍പ്പത് വര്‍ഷമായി ഈ സംഘടന ഇവിടെയുണ്ടെന്നും നസീറുദ്ദീന്‍ പറഞ്ഞു. വ്യാപാരികളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് നടക്കും.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം തുടര്‍നിലപാട് സ്വീകരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. പെരുന്നാള്‍ കണക്കിലെടുത്ത് കടകള്‍ എല്ലാ ദിവസവും തുറക്കണമെന്നാണ് ആവശ്യം. ഇവയടക്കം ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം നാളെയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!