ജനമുന്നേറ്റ ജാഥയ്ക്ക് വെള്ളമുണ്ടയില്‍ സ്വീകരണം നല്‍കി
കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കേരളത്തെ ഭ്രാന്താലയം ആക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതക്കെതിരെയും സി.പി.ഐ.എം മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒ. ആര്‍ കേളു എം.എല്‍.എ നയിക്കുന്ന ജനമുന്നേറ്റ ജാഥയ്ക്ക് വെള്ളമുണ്ടയില്‍ സ്വീകരണം നല്‍കി. എം ഷിബു അധ്യക്ഷത വഹിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, കെ.എം വര്‍ക്കി, എം.സി ചന്ദ്രന്‍, പി.വി സഹദേവന്‍, പി.വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എടവക രണ്ടേനാലില്‍ നിന്നും തുടങ്ങിയ ജാഥ വിവിധ ഇടങ്ങളിലെ സ്വീകരണത്തിനുശേഷം ആണ് വെള്ളമുണ്ടയില്‍ സമാപിച്ചത്.