മണ്ണെണ്ണ വില കൂട്ടി

0

രാജ്യത്ത് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചു. 14 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.ഇതോടെ ഒരു ലീറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. അതേസമയം, നിലവിലെ സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് കേരളത്തില്‍ മണ്ണെണ്ണ വില്‍ക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.മേയില്‍ ഒരു ലീറ്റര്‍ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണില്‍ 4 രൂപ വര്‍ധിച്ച് ഇത് 88 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമ്മിഷന്‍, സിജിഎസ്ടി, എസ്ജിഎസ്ടി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍നിന്നും വിതരണം ചെയ്യുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!