പൊട്ടിപൊളിഞ്ഞ് മാനന്തവാടി ബസ്സ് സ്റ്റാന്റ് കെട്ടിടം; കണ്ണടച്ച് അധികൃതര്‍!
അപകട ഭീഷണിയില്‍ മാനന്തവാടി നഗരസഭ ബസ്സ് സ്റ്റാന്റ് കെട്ടിടം. നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊട്ടിപൊളിഞ്ഞ നിലയിലാണ്. കെട്ടിടത്തില്‍ നിന്നും സിമന്റും മറ്റും അടര്‍ന്നു വീഴുന്നത് നിത്യസംഭവമാണ്. പഞ്ചായത്ത് ബസ്സ് സ്റ്റാന്റ് എന്നാണ് ഇപ്പോഴും പറയപ്പെടുന്നത്.
ഏത് സമയത്തും യാത്രക്കാരും ഒപ്പം ബസ്സുകളുമെല്ലാം കയറിയിറങ്ങുന്ന ബസ്സ് സ്റ്റാന്റെന്ന നിലയില്‍ കെട്ടിടത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് നഗരസഭ തന്നെയാണ്. വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകള്‍ വന്നു പോകുന്ന ബസ്സ് സ്റ്റാന്റ് കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യവും ശക്തമാണ്.