സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവന്നേക്കും

0

സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിച്ചു. കേന്ദ്രത്തില്‍ നിന്നും ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതില്‍ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചിരുന്ന വൈദ്യൂതിയില്‍ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്നും ലഭിക്കേണ്ട വൈദ്യുതി 30 ശതമാനം മാത്രമാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ പവര്‍ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

ജല വൈദ്യുത പദ്ധതികള്‍ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക വൈദ്യുതി ബോര്‍ഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാല്‍ കേരളം വലിയതോതില്‍ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാല്‍ അടുത്ത വേനല്‍ക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടര്‍ന്നാല്‍ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് വിവരം. വ്യവസായ മേഖലയ്ക്ക് പ്രശ്‌നങ്ങളില്ലാത്ത രീതിയിലാകും പവര്‍കട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!