മാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ജാത മൃതദേഹം കണ്ടെത്തി
മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം പുഴയില്‍ തലയില്ലാത്ത അജ്ജാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് ഏകദേശം മുപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം
കണ്ടെത്തിയത്. സമീപത്ത് നിന്ന് കുടയും ചെരുപ്പും ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരിയില്‍ കയറും കണ്ടെത്തി. മാനന്തവാടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കറുത്ത പാന്റും രണ്ട് ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. ഒരു കാലില്‍ ഉളുക്കിനോ ചതവിനോ ഉള്ള കെട്ടും കെട്ടിയിട്ടുണ്ട്.ചങ്ങാടക്കടവ് പാലത്തിന്റെ കൈവരിയില്‍ തൂങ്ങി കിടക്കുന്ന നിലയില്‍ കയറും കണ്ടെത്തിയിട്ടുണ്ട്.
തുങ്ങി മരിക്കുകയും മൃതദേഹത്തിന്റെ പഴക്കം കാരണം തല അറ്റ് പോയതാണോ എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുള്‍ കരീം, എസ്.ഐ. രാംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നു വരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷമെ മരണകാരണം വ്യക്തമാക്കുകയുള്ളു എന്ന് മാനന്തവാടി പോലീസ് അറിയിച്ചു. പനമരം പോലീസ് സ്റ്റേഷനില്‍ ഒരാളെ കാണാതായതായി കേസുണ്ട് പനമരം പോലീസും ബന്ധുക്കളും എത്തി നടത്തിയ പരിശോധനയില്‍ ആയാളല്ലെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട.്