വിലത്തകര്‍ച്ച ജില്ലയിലെ നേന്ത്രവാഴ കര്‍ഷകര്‍ ദുരിതത്തില്‍. ഓണത്തിനുശേഷം പൊതുവിപണിയില്‍ 38 രൂപവരെ ഉയര്‍ന്ന നേന്ത്രക്കായയുടെ വില ഇപ്പോള്‍ കിലോയ്ക്ക് 12 രൂപയാണ്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും നേന്ത്രക്കായ സംസ്ഥാനത്തേക്ക് കൂടുതലായി വരുന്നതാണ് വില കുറയാന്‍ കാരണമായി പറയുന്നത്.
നേന്ത്രക്കായുടെ വില കുത്തനെ കൂപ്പുകുത്തിയതാണ് ജില്ല യിലെ നേന്ത്രവാഴ കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് മേല്‍ ഇരുട്ടടി പോലെയാണ് നേന്ത്രക്കായയുടെ വില കൂപ്പുകുത്തി യിരി ക്കുന്നത്. ഓണത്തിനുശേഷം 38 രൂപവരെ ഉയര്‍ന്ന് നേന്ത്ര ക്കായ ഇപ്പോള്‍ വില കിലോയ്ക്ക് 12 രൂപയായി കുറഞ്ഞിരി ക്കുന്നത്. നിലവില്‍ ഒരു വാഴയ്ക്ക് വെട്ടാറാകു മ്പോഴേക്കും 175 രൂപയോളം ചെലവാകും.
എന്നാല്‍ നേന്ത്രക്കായ വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് നൂറുരൂപയില്‍ താഴേമാത്രം. ഒന്നാം നമ്പര്‍ കായകള്‍ക്ക്് മാത്രമാണ് 12 ലഭിക്കുകയുള്ള രണ്ടാംനമ്പറായി കണക്കാക്കുന്ന കായകള്‍ക്ക് 8രൂപയുമാണ് ലഭിക്കുന്നത്.
ഇതുകാരണം കടംവാങ്ങിയും ലോണെടുത്തും നേന്ത്രവാഴ കൃഷിയിറക്കിയ കര്‍ഷകര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥിയിലാണ്. അതേസമയം കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് നേന്ത്രക്കായ കൂടുതലായി വരുന്നതാണ് വിലയകുറയാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.