മാനന്തവാടി മണ്ഡലത്തില്‍ വിതരണം ചെയ്തത് 629 പട്ടയങ്ങള്‍

0

 

2016 മുതല്‍ മാനന്തവാടി മണ്ഡലത്തില്‍ മാത്രം 629 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.ഇതില്‍ 335 മിച്ചഭൂമി പട്ടയങ്ങളും,294 എല്‍എ പട്ടയങ്ങളും ഉള്‍പ്പെടും.ഏറ്റവും കൂടുതല്‍ എല്‍എ പട്ടയം വിതരണം ചെയ്തത് തവിഞ്ഞാല്‍,തിരുനെല്ലി,പൊരുന്നന്നൂര്‍,എടവക വില്ലേജ് പരിധിയിലാണ്.ഇവിടങ്ങളില്‍ യഥാക്രമം 45,43,43,42 എല്‍.എ പട്ടയങ്ങള്‍ വിതരണം ചെയ്തു.മിച്ചഭൂമി പട്ടയം ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത് തിരുനെല്ലി, മാനന്തവാടി വില്ലേജ് പരിധിയിലാണ്.

ഇവിടെ യഥാക്രമം 174, 159 മിച്ചഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം പട്ടയം വിതരണം ചെയ്യുന്നതില്‍ മികച്ച ഇടപെടലാണ് നടത്തിയതെന്നും, സ്വന്തമായി ഭൂമി എന്ന സാധാരണകാരന്റെ സ്വപ്നത്തിന് നിറം പകരാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!