ഓട്ടോയും ബൈക്കും കുട്ടിയിടിച്ച് കൈകുഞ്ഞടക്കം 3 പേര്‍ക്ക് പരിക്ക്

0

സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോയും ബൈക്കും കുട്ടിയിടിച്ച് കൈകുഞ്ഞടക്കം 3 പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികനായ ഏരുമാട് സ്വദേശി സുരജ് (50) ,ഓട്ടോ യാത്രക്കാരായ വാഴവറ്റ സ്വദേശിനി ലിഷ (34) ഇവരുടെ ഒന്നര മാസം പ്രായമുള്ള കൈക്കുഞ്ഞിനുമാണ് പരിക്കേറ്റത്.ഇന്ന് ഉച്ചയ്ക്ക് മന്തണ്ടിക്കുന്നിലാണ് അപകടം. ബത്തേരിയില്‍ നിന്നും മാതമംഗലത്തേക്ക് പോവുകയായിരുന്ന ഓട്ടോയും എതിരെ വന്ന മോട്ടോര്‍ സൈക്കിളും തമ്മില്‍ കുട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!