ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി കെ.സി.ഷബീര്‍,ട്രഷറര്‍ സാദിഖ് അലി ജില്ലാ കമ്മിറ്റിയംഗം അസ്ന ഷെറിന്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ജില്ലയില്‍ എസ്.എസ്.എല്‍.സി പാസായതില്‍ 3086 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശന സൗകര്യമില്ലാതെ പുറത്തുനില്‍ക്കേണ്ട സാഹചര്യമാണ്.സൗകര്യമുള്ള ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറികളാക്കിയും നിലവിലുള്ളതില്‍ പുതിയ സ്ഥിരം ബാച്ചുകള്‍ ആരംഭിച്ചും പ്രശ്നം പരിഹരിക്കണം.സ്‌കൂളുകളില്‍ സീറ്റ് എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാനത്തെ ഒരു യൂണിറ്റായാണ് കണക്കാക്കുന്നത്. ഇതിനു പകരം നിയോജകമണ്ഡലം തലത്തില്‍ പരിശോധന നടത്തി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.