ബഫര്‍സോണ്‍ ഉത്തരവ്  പുനപരിശോധിക്കണം ഒപ്പുശേഖരണം നടത്തി

0

 

ബഫര്‍സോണ്‍ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണവുമായി സുല്‍ത്താന്‍ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന്‍ യൂത്ത് വിംഗ്.  ഒരുലക്ഷം ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും കോടതിയുടെയും മുമ്പിലെത്തിക്കാനാണ് സംഘടനയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്ന് ബത്തേരിയില്‍ ഒപ്പുശേഖരണം നടത്തിയത്. കാടാവേണോ നാടുവേണോ, കാടുംവേണം നാടുംവേണം മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്  ഒപ്പുശേഖരണം നടത്തുന്നത്.

വന്യജീവിസങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്കണെന്നാവശ്യപ്പെട്ടാണ് സുല്‍ത്താന്‍ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന്‍ യൂത്ത് ഒപ്പുശേഖരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കാടാവേണോ നാടുവേണോ, കാടുംവേണം നാടുംവേണം മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്  ഒപ്പുശേഖരണം നടത്തുന്നത്. തുടര്‍ന്ന് ഇത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും കോടതിയുടെയും മുമ്പിലെത്തിക്കാനാണ് സംഘടനയുടെ തീരുമാനം.  ഇതിന്റെ ഭാഗമായി ഇന്ന് സുല്‍ത്താന്‍ബത്തേരി പഴയബസ്റ്റാന്റില്‍ ഒപ്പുശേഖരണം നടത്തി. ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ നിന്നും ഒഴിവാക്കുന്നതിനായി അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!