ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണമെന്ന് കേരളം

0

കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നെഗറ്റീവായാലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്ന് എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.കൊവിഡ് പ്രതിദിന കണക്ക്  5000 കടന്നതോടെ കൂടുതല്‍ കൃത്യമായ ഫലം നല്‍കുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

തിരുവനന്തപുരം ഉള്‍പ്പെടെ നാല് ജില്ലകളില്‍ പരിശോധന ഇരട്ടിയാക്കാനും നിര്‍ദ്ദേശം നല്‍കി.ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ ചിലയിടങ്ങളില്‍ മാത്രമാണ് വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നത്. രോഗമുള്ളവരെ കണ്ടെത്തുന്നതിന് ഇത്  തടസ്സമാകുന്നുണ്ടെന്നാണ്  നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നെഗറ്റീവ് ആയാലും ആര്‍.ടി.പി.സി.ആര്‍ നടത്തണമെന്നാണ് ജില്ലകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് 60 ശതമാനത്തിലേറെയും ആന്റിജന്‍ പരിശോധനയാണ് നടത്തുന്നത്. പനി ലക്ഷണം ഉള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തുന്നമെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!