കര്‍ണ്ണാടകയില്‍ വാഹനപകടത്തില്‍ മാനന്തവാടി സ്വദേശി മരിച്ചു.
എടവക,താന്നിയാട് വള്ളി കുഞ്ഞമ്മദിന്റെ മകന്‍ ഇസ്മയില്‍(27) ആണ് മരിച്ചത്. കര്‍ണ്ണാടകയിലെ മാതാപുരത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.സുഹൃത്തുക്കളൊടൊപ്പം മൈസൂരില്‍ നിന്നും തിരിച്ച് മാനന്തവാടിയിലേക്ക് വരികയായിരുന്നു.സഹയാത്രികരെ പരിക്കുകളോടെ ഹുന്‍സൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കല്‍, കാട്ടിക്കുളം എന്നിവിടങ്ങളില്‍ കര്‍ട്ടന്‍ ഷോപ്പ് നടത്തി വരികയായിരുന്നു ഇസ്മയില്‍. ഭാര്യ – റിഷാന