കൊടിമരം നശിപ്പിച്ചതില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

0

കല്‍പ്പറ്റയിലെ സിപിഎം റാലിക്കിടയില്‍ കല്‍പ്പറ്റ ടൗണിലെ യൂത്ത് കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.നശിപ്പിച്ച കൊടിമരം അതെ സ്ഥലത്തുതന്നെ് പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു. ഈ അക്രമ നടപടി സിപിഎം ആവര്‍ത്തിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് പതാക ഉയര്‍ത്തിക്കൊണ്ട് നടന്ന പ്രതിഷേധ യോഗത്തില്‍ കെപിസിസി മെമ്പര്‍ പി പി ആലി പറഞ്ഞു.രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസില്‍ കയറി എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമിച്ചതില്‍ ജനങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധരോഷത്തില്‍ വിറളിപൂണ്ട സിപിഎം ജില്ലാ നേതൃത്വം അക്രമത്തിനു പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് ഹര്‍ഷല്‍ കൊന്നാടന്‍ അധ്യക്ഷനായിരുന്നു. അരുണ്‍ദേവ് സി എ,ആന്റണി ടി ജെ, എ പ്രതാപ്, ഷബ്നാസ് തന്നാണി, ജിതിന്‍ ആഞ്ഞിലി, ഷഫീക് റാട്ടകൊല്ലി, സുമേഷ് മുണ്ടേരി, മുഹമ്മദ് ഹാരൂബ്, ഷാജഹാന്‍ സി കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!