മുറിച്ചിട്ട വീട്ടി മരങ്ങള്‍ ഇഴജന്തുക്കള്‍ക്ക് താവളമാകുന്നു

0

വെള്ളമുണ്ട മംഗലശ്ശേരി മല ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍് പുതിയ സ്‌കൂള്‍ കെട്ടിടത്തിനായി മുറിച്ച വീട്ടി മരങ്ങള്‍ പാമ്പുകള്‍ക്കും,ഇഴജന്തുക്കള്‍ക്കും താവളമാകുന്നു.3 വര്‍ഷം മുമ്പ് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിനായി ഫോറസ്റ്റ് അധികൃതര്‍ മാര്‍ക്ക് ചെയ്ത് മുറിച്ചിട്ട വീട്ടി മരങ്ങളാണ് പാമ്പുകള്‍ക്കും ഇഴ ജീവികള്‍ക്കും താവളം ആകുന്നത്്.മുറിച്ചിട്ട മരത്തിന്റെ പൊത്തുകളിലും, കൂട്ടിയിട്ട മരച്ചില്ലകളിലും,പാമ്പുകളെയും മറ്റ് ജീവികളെയും സ്‌കൂള്‍ അധികൃതര്‍ കണ്ടിട്ടുണ്ട്.കുട്ടികള്‍ കളിക്കുന്ന സ്ഥലത്തോട് ചേര്‍ന്നാണ് മരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.റവന്യൂ അധികൃതരെയും,ഫോറസ്റ്റ് അധികൃതരെയുംഅധ്യാപകരും രക്ഷിതാക്കളും നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.വനത്തോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ ഈ പ്രദേശത്തുണ്ട്. എത്രയും പെട്ടെന്ന് മരത്തടികള്‍ ഇവിടെ നിന്ന് മാറ്റണമെന്നാണ് ആവശ്യം ഉയര്‍ന്നിരുന്നത്.ഇഴജന്തുക്കള്‍ കുട്ടികളെ കടിക്കുമോ എന്ന ആശങ്ക രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുണ്ട്.95 ശതമാനം ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ കൂടിയാണ് മംഗലശ്ശേരി മല എല്‍പി സ്‌കൂള്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!