വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയര്‍ത്താന്‍ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.ചൂരല്‍മല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയില്‍ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു.ചൂരല്‍മല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട്ടില്‍ മുഴുവന്‍ പ്രശ്നമായെന്ന തരത്തിലാണ് എല്ലാവരും എടുത്തതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.വയനാട് സുരക്ഷിതമാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘എന്റെ കേരളം എന്നും സുന്ദരം’ എന്ന ക്യാമ്പയിന് സര്‍ക്കാര്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ക്യാമ്പയിന്.നാല് മാസങ്ങളില്‍ വലിയ നിലയില്‍ ക്യാമ്പയിന് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവേഴ്സിനെ വയനാട്ടില്‍ എത്തിയിട്ടുണ്ട്. വയനാട് ടൂറിസത്തിന് കുഴപ്പമില്ലെന്ന് പ്രചരിപ്പിക്കാന്‍ ഇവര്‍ വഴി പ്രചരണം നടത്തും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങള്‍ വയനാട് ടൂറിസത്തിനെ സംബന്ധിച്ച് പ്രചരണം നടത്താന്‍ തീരുമാനിച്ചു. ക്യാമ്പയിന്റെ ഭാഗമായി സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നത്തെ ദിവസം നിര്‍ണായകമാണെന്നും പിന്തുണയുമായി സോഷ്യല്‍ മീഡിയ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.