പുനര്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കും മുമ്പ് സംരക്ഷണഭിത്തി തകര്‍ന്നു

0

മേപ്പാടി കല്‍പറ്റ റോഡില്‍ പുനര്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കും മുമ്പ് സംരക്ഷണഭിത്തി തകര്‍ന്നു.4 കോടി ചെലവില്‍ നടക്കുന്ന റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ഭിത്തിയാണ് വിനായകയ്ക്ക് സമീപം ബൈപ്പാസ് റോഡ് ജംഗ്ഷനില്‍ തകര്‍ന്നത്.ചതുപ്പ് പ്രദേശത്ത് മതിയായ പരിശോധനകള്‍ നടത്താതെ നിര്‍മ്മിച്ച ഭിത്തി മഴ ശക്തമായതോടെ മണ്ണിന്റെ കനത്താല്‍ തകരുകയായിരുന്നു.നിര്‍മ്മാണ സമയത്ത് മേപ്പാടി കല്‍പ്പറ്റ ഭാഗത്തേക്കുള്ള റോഡ് പൂര്‍ണ്ണമായും അടച്ചിട്ടാണ് റോഡ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!