മുസ്ലിം യൂത്ത് ലീഗ് പ്രയാണം കാമ്പയിന്‍ സമാപനം നാളെ
നവോന്മേഷം പകര്‍ന്ന് ശാക്തീകരണ കാലം മുസ്ലിം യൂത്ത് ലീഗ് പ്രയാണം കാമ്പയിന്‍ സമാപന സംഗമം നാളെ മാനന്തവാടിയില്‍.യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.2 ജൂലൈ 26 ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും,വാര്‍ത്ത സമ്മേളനത്തില്‍ മുസ്ലീം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, കബീര്‍ മാനന്തവാടി,അസീസ് വെള്ളമുണ്ട,മുസ്ഥഫ പാണ്ടിക്കടവ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുതികാലം പുതിയ ഭാവം എന്ന പ്രമേയവുമായി 2021 നവംബര്‍ 4 ന് പനമരം ടൗണ്‍ ശാഖയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്ത് തുടക്കം കുറിച്ച് ഹരിത രാഷ്ട്രീയത്തിന് പുതുവസന്തം സമ്മാനിച്ച് ഒമ്പത് മാസമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന പ്രയാണം കാമ്പയിന്‍ സമാപിക്കുന്നു. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാനും സംസ്ഥാന യൂത്ത് വൈസ് പ്രസിഡന്റ് മുജീബ്കാടേരി, അബൂട്ടി മാഷ്ശിവപുരം, ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ഭാനു . മുസ്ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.