ജില്ലയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി സമസ്ത മേഖലയിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചട്ടങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന ആവശ്യവുമായി പശ്ചിമഘട്ട സംരക്ഷണ സമിതി രംഗത്ത്. ഇതിനായി ഒരു സ്ഥിരം വിദഗ്ധ സമിതിയെ നിയോഗിച്ച് നിയമവിരുദ്ധ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍, എ സി മാത്യു, ബഷീര്‍ ആനന്ദ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി നടപ്പിലാക്കുന്നതിന് പകരം എല്ലാവിധ അനധികൃത നിര്‍മാണങ്ങള്‍ക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ വഴി അനുമതി നല്‍കി വരികയാണ്. ഈ സാഹചര്യത്തിലാണ് വൈത്തിരിയിലും തരിയോടും വനാതിര്‍ത്തികളിലും വന്‍തോതില്‍ മണ്ണ് നീക്കി ഭൂമി തരം മാറ്റുന്നതും വന്‍ കെട്ടിടങ്ങള്‍ വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും. സംസ്ഥാന കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ മറവില്‍ ജില്ലയില്‍ പ്രായോഗികമാക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പഞ്ചായത്തും മുനിസിപ്പാലിറ്റികളും അട്ടിമറിക്കുന്നത്. ലാന്‍ഡ് ഡെവലപ്മെന്റിന് അനുമതി നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമില്ല. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ജിയോളജിയും മണ്ണ് സംരക്ഷണ വിഭാഗവും ചട്ടങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് പിന്മാറിയ അവസ്ഥയാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നുള്ള സര്‍വകക്ഷി നിവേദക സംഘത്തിന്റെ ആവശ്യം വയനാടിനോടുള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍, എ സി മാത്യു, ബഷീര്‍ ആനന്ദ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.