സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപരോധം രണ്ടാം ദിവസത്തിലേക്ക്
പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത അഡ്വ: എം.വി. ടോമിയുടെ കടബാധ്യത എഴുതി തളളുമെന്ന ഉറപ്പ് പാലിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടന ഐക്യവേദിയുടെ നേതൃത്വത്തില്‍ രണ്ടാം ദിവസവും
മാനന്തവാടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപരോധിച്ചു. രാവിലെ 8.30 തോടെയാണ് പ്രവര്‍ത്തകര്‍ ബാങ്ക് ഉപരോധിച്ചത്. 11 മണിയോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധ സമരം കര്‍ഷക സംഘം ഏരിയ സെക്രട്ടറി എന്‍.എം. ആന്റണി ഉദ്ഘാടനം ചെയ്തു. നിഖില്‍ പത്മനാഭന്‍ അധ്യക്ഷനായി. പി.ജി. ഭാസ്‌കരന്‍, വി.കെ. തുളസിദാസ്, ഇ.എം. പീയൂസ് തുടങ്ങിയവര്‍ സംസാരിച്ചു.