സുപ്രീം കോടതി പരിസ്ഥിതി ലോല മേഖല നിര്‍ബന്ധാക്കിയ വിധി വയനാട് വന്യജീവി സങ്കേതത്തിന് ബാധകമാകുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് നീലഗിരി-വയനാട് എന്‍.എച്ച്. ആന്‍ഡ് റെയില്‍വേ ആക്ഷന്‍കമ്മറ്റി. വന്യജീവി സങ്കേതങ്ങളുടെയും നാഷണല്‍ പാര്‍ക്കുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് സുപ്രീംകോടതി വിധി ബാധകമാവുക. എന്നാല്‍ വയനാട് വന്യജീവിസങ്കേതം സംബന്ധിച്ച് ലഭ്യമായിട്ടുള്ള നോട്ടിഫിക്കേഷന്‍ 1973 ലേതാണ്. അത് കേരള വന നിയമം 71-ാം വകുപ്പ് പ്രകാരമുള്ള വിജ്ഞാപനമാണ്. ഈ വിജ്ഞാപനത്തില്‍ വ്യക്തമായി അതിര്‍ത്തി നിശ്ചയിക്കാത്ത 344.4 ചതുരശ്ര കിലോമീറ്റര്‍ വനത്തിന് വയനാട് വന്യജീവി സങ്കേതം എന്ന ഒരു പേരു നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി വിധി ബാധകമാകുമോ എന്നാചോദ്യമുയരുന്നത്.
1991 മുതല്‍ മാത്രമാണ് വനങ്ങളെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്ന കേന്ദ്ര നിയമം നടപ്പില്‍ വരുന്നത്. 1972ലെ വന്യജീവിസംരക്ഷണ നിയമത്തില്‍ 1991ല്‍ കൂട്ടിച്ചേര്‍ത്ത 26എ വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചാലോ, 65 (മൂന്ന്), (നാല്) വകുപ്പുകള്‍ പ്രകാരം കല്‍പ്പിത പദവി ലഭിച്ചാലോ മാത്രമേ ഒരു വനത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാന്‍ സാധിക്കൂ. എന്നാല്‍ വയനാട് വന്യജീവിസങ്കേതം സംബന്ധിച്ച് ലഭ്യമായിട്ടുള്ള നോട്ടിഫിക്കേഷന്‍ 1973 ലേതാണ്. അത് കേരള വന നിയമം 71-ാം വകുപ്പ് പ്രകാരമുള്ള വിജ്ഞാപനമാണ്. ഈ വിജ്ഞാപനത്തില്‍ വ്യക്തമായി അതിര്‍ത്തി നിശ്ചയിക്കാത്ത 344.4 ചതുരശ്ര കിലോമീറ്റര്‍ വനത്തിന് വയനാട് വന്യജീവി സങ്കേതം എന്ന ഒരു പേരു നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി വിധി ബാധകമാകുമോ എന്നാചോദ്യമുയരുന്നത്. കല്‍പ്പിത പദവി ലഭിക്കണമെങ്കില്‍, ആ വനം കേന്ദ്ര വന്യജീവിസംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതോടെ റദ്ദാക്കപ്പെട്ട ഒരു സംസ്ഥാന നിയമമനുസരിച്ച് മുന്‍പ് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട വനമായിരിക്കണം. ഈ വനത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. കേരള ഫോറസ്റ്റ് ആക്റ്റില്‍ അതിനുള്ള വകുപ്പുമില്ല. കേരള ഫോറസ്റ്റ് ആക്ട് ഇപ്പോഴും പ്രാബല്യത്തിലുണ്ട്. അതുകൊണ്ടുതന്നെ വയനാട് വന്യജീവി സങ്കേതം, നിയമപരമായി നിലനില്‍പ്പുള്ള ഒരു വിജ്ഞാപന പ്രകാരമോ കല്‍പിത പദവിയാലോ വന്യജീവി സങ്കേതത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെട്ടില്ല. ഇത് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതിന് രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.