ബൈക്കിടിച്ച് കാല്‍നട യാത്രികന് മരിച്ചു
മാനന്തവാടി കല്ലോടി റോഡില്‍ ഹില്‍ബ്ലൂംസ് സ്കൂള്‍ കവലയ്ക്ക് സമീപം ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു. തൃശ്ശിലേരി പ്ലാമൂല കോളനിയിലെ കൂരന്‍ (55) ആണ് മരിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗം മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ അരുണ്‍കുമാറിന്റെ ബുള്ളറ്റ് തട്ടിയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഉടനെ കൂരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.
ഡോ. അരുണിന്റെ കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ബിന്ദുവാണ് കൂരന്റെ ഭാര്യ മക്കള്‍: അജിത്, ആതിര